കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗെയിംസ് ബോഡി ബില്‍ഡിങ് മത്സരത്തില്‍ വെള്ളി മെഡല്‍ നേടി കൊടുവള്ളി സ്വദേശി

കൊടുവള്ളി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗെയിംസ് ബോഡി ബില്‍ഡിങ് മത്സരത്തില്‍ അണ്ടര്‍ 75 kg വിഭാഗത്തില്‍ വെള്ളി മെഡലോട് കൂടി രണ്ടാം സ്ഥാനം നേടി ഇന്റര്‍ യൂണിവേഴ്‌സിറ്റി മത്സരത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട കൊടുവള്ളി പാലക്കുറ്റി സ്വദേശി മിശ്‌രിഫ് ദില്‍ഷാദ്. നരിക്കുനി ബൈത്തുല്‍ ഇസ്സ കോളേജ് ബിരുദ വിദ്യാര്‍ഥിയാണ്. പ്ലസ്ടു കാലം മുതല്‍ ബെസ്റ്റ് ഫിസിക്, പവര്‍ ലിഫ്റ്റിംഗ് മത്സരങ്ങളില്‍ ജില്ലാ-സംസ്ഥാന തലങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ബോഡി ഫിസികില്‍ മിസ്റ്റര്‍ കാലിക്കറ്റ് പദവിയും പവര്‍ ലിഫ്റ്റിങ്ങില്‍ കോഴിക്കോട് ജില്ലയില്‍ ഫസ്റ്റും 2020 ജനുവരിയില്‍ ആലപ്പുഴയില്‍ വെച്ച് നടത്തിയ മത്സരത്തില്‍ അഞ്ചാം സ്ഥാനവും നേടിയിട്ടുണ്ട്. ഈ വര്‍ഷത്തെ ഇന്റര്‍ യൂണിവേഴ്‌സിറ്റി മത്സരം പഞ്ചാബിലെ മൊഹാലി യിലെ ചാണ്ഡിഗഡ് യൂണിവേഴ്‌സിറ്റിയില്‍ വെച്ചാണ്.
എം ബഷീറിന്റെ മകന്‍ ആണ്.

