താമരശ്ശേരി കോരങ്ങാട് കൊച്ചുതൊട്ടിയില്‍ മിഷേല്‍ കെ ഷിബു(16) നിര്യാതയായി

താമരശ്ശേരി: കോരങ്ങാട് കൊച്ചുതൊട്ടിയില്‍ ഷിബുവിന്റെ മകള്‍ മിഷേല്‍ കെ ഷിബു(16) നിര്യാതയായി. കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരുന്നു. സംസ്‌കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് താമരശ്ശേരി മേരീ മാതാ കത്തീഡ്രല്‍ പള്ളിയില്‍. മാതാവ്: റീന. സഹോദരിമാര്‍: അലീന, അമേയ.