ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കോട്ടയം: മണര്‍കാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മണര്‍കാട് സ്വദേശി തയ്യില്‍ കൃഷ്ണകുമാറിന്റെ ഓമ്‌നി വാനിനാണ് തീ പിടിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ മണര്‍കാട് പള്ളിക്ക് സമീപം ഉള്ള തിരക്കേറിയ റോഡിലായിരുന്നു സംഭവം. വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇറങ്ങി പരിശോധിക്കുന്നതിനിടെ തീ പടരുകയായിരുന്നു. ഡ്രൈവര്‍ അത്ഭുതകരമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തുടര്‍ന്ന് നിമിഷനേരം കൊണ്ട് വണ്ടി പൂര്‍ണ്ണമായും കത്തിനശിച്ചു. കോട്ടയം, പാമ്പാടി എന്നിവിടങ്ങളില്‍ നിന്നുളള അഗ്‌നിശമനസേന എത്തിയാണ് തീയണച്ചത്.

