മൂന്നാറില്‍ ഝാര്‍ഖണ്ഡ് സ്വദേശിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

മൂന്നാര്‍: മൂന്നാറില്‍ ഝാര്‍ഖണ്ഡ് സ്വദേശിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡ് സ്വദേശി യായ സരണ്‍ സോയിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂന്നാര്‍ ഗുണ്ടുമല എസ്റ്റേറ്റിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് സരണ്‍ സോയിയുടെ സുഹൃത്തുക്കളായ രണ്ടു പേര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്. മദ്യപാനത്തിനിടെയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചെതെന്നാണ് പൊലീസ് സംശയിക്കുന്നത്.

