നിര്‍ത്തിയിട്ടിരുന്ന കാറില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു

നെടുങ്കണ്ടം: നിര്‍ത്തിയിട്ടിരുന്ന കാറില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. നെടുങ്കണ്ടം ചക്കക്കാനം കല്ലുംകൂട്ടത്തില്‍ സൂരജ്(അപ്പു, 24) ആണ് മരിച്ചത്. കുമളി മൂന്നാര്‍ ഹൈവേയില്‍ നെടുങ്കണ്ടം പോലീസ് സ്റ്റേഷന് സമീപം ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു അപകടം. അമിതവേഗതയില്‍ എത്തിയ ബൈക്ക് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു.

