പുതുപ്പാടിയില്‍ കുടുംബശ്രീ സി ഡി എസ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി

പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. സി ഡി എസ് ചെയര്‍പേഴ്സണായി കാവുംപുറം വാര്‍ഡില്‍ നിന്നുള്ള ഷീബസജിയെയും വൈസ് ചെയര്‍പേഴ്സണായി ഒടുങ്ങാക്കാട് വാന്‍ഡില്‍ നിന്നുള്ള ഗീത ഗോപാലനേയും ഐകകണ്‌ഠേനെ തെരഞ്ഞെടുത്തു. ഡിസംബര്‍ 20 ന് ആരംഭിച്ച തെരഞ്ഞെടുപ്പ് വിവിധ ഘട്ടങ്ങളിലായിട്ടാണ് പൂര്‍ത്തിയായത്. ജനുവരി 7 മുതല്‍ 13 വരെ അയല്‍ക്കൂട്ട തെരഞ്ഞെടുപ്പും 16 മുതല്‍ 21 വരെ എഡിഎസ് തെരഞ്ഞെടുപ്പും പൂര്‍ത്തീകരിച്ചു. ചൊവ്വാഴ്ച നടന്ന സി ഡി എസ് തെരഞ്ഞെടുപ്പില്‍ മാനദണ്ഡങ്ങള്‍ പ്രകാരം എസ് സി സംവരണം ചെയ്ത 6 വാര്‍ഡുകളും ബി പി എല്‍ സംവരണം ചെയ്ത 5 വാര്‍ഡുകളും ബാക്കി ജനറല്‍ വാര്‍ഡുകളില്‍ നിന്നുമാണ് 21 സിഡിഎസ് അംഗങ്ങളെ തെരഞ്ഞെടുത്തത്. പുതിയ ഭരണസമിതിയുടെ സത്യപ്രതിഞ്ജ 26ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.

സിഡിഎസ് അംഗങ്ങള്‍

വാര്‍ഡ് 1 – ശോഭ ചാക്കോ
വാര്‍ഡ് 2 – സതി സഹദേവന്‍
വാര്‍ഡ് 3 – ശരണ്യ എപി
വാര്‍ഡ് 4 – മുബീന മുനീര്‍
വാര്‍ഡ് 5 – അനിത സുരേഷ്
വാര്‍ഡ് 6 – ഹേമലത യു.പി
വാര്‍ഡ് 7 – ശകുന്തള ശ്രീധരന്‍
വാര്‍ഡ് 8 – സരിത ബാബു
വാര്‍ഡ് 9 – സീത
വാര്‍ഡ് 10 – ഗീത ഗോപാലന്‍
വാര്‍ഡ് 11 – ഷൈജി ലിനു
വാര്‍ഡ് 12 – ജമീല അലി
വാര്‍ഡ് 13 – ഗീത കെജി
വാര്‍ഡ് 14 – ഷീബ.സജി
വാര്‍ഡ് 15 – സിന്ദു ഷാജി
വാര്‍ഡ് 16 – ഫൗസിയ മനാഫ്
വാര്‍ഡ് 17 – വിലാസിനി ബാലന്‍
വാര്‍ഡ് 18 – ബിന്ദു പ്രസാദ്
വാര്‍ഡ് 19 – മിനി കെസി
വാര്‍ഡ് 20 – വിജയ ഗോപാലകൃഷ്ണന്‍
വാര്‍ഡ് 21 – സീനത്ത് റഷീദ
