Naattuvaartha

News Portal Breaking News kerala, kozhikkode,

രോഗവ്യാപനം പ്രതിരോധത്തിന് 4197 ജീവനക്കാരെ നിയമിക്കും; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ അര ലക്ഷം കവിഞ്ഞുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും വീണ ജോര്‍ജ്ജ് വ്യക്തമാക്കി. ഐ സിയും വെന്റിലേറ്ററുമെല്ലാം ആവശ്യത്തിന് ഒഴിവുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലായെന്നും മന്ത്രി പറഞ്ഞു. 20-30 വയസ്സിനിടയിലുള്ളവര്‍ക്കാണ് രോഗം വ്യാപിക്കുന്നത്. മൂന്നു ശതമാനത്തോളം ആളുകള്‍ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. പ്രതിരോധത്തിന്റെ ഭാഗമായി കൂടുതല്‍ സംവിധാനങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തും.

എല്ലാ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും കണ്‍ട്രോള്‍ റൂം തുറക്കും. ആരോഗ്യപ്രവര്‍ത്തകരിലെ രോഗവ്യാപനം വെല്ലുവിളിയാണ്. അത് മറികടക്കാന്‍ കോവിഡ് ബ്രിഗേഡ് പോലെ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കും. 4917 ജീവനക്കാരെയാണ് വിവിധ തലങ്ങളില്‍ നിയമിക്കുക. സി കാറ്റഗറിയിലുള്ള തിരുവനന്തുപുരവുമായി ബന്ധപ്പെട്ട പ്രത്യേക അവലോകന യോഗം നടത്തി. അവിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടുതലാണ്. 50% ഐ സി യു മാത്രമാണ് ബാക്കിയുള്ളത്. ഇതിനാലാണ് സി കാറ്റഗറിയിലേക്ക് മാറ്റിയത്. ആ കാറ്റഗറിയില്‍പെട്ട നിയന്ത്രണങ്ങള്‍ തിരുവനന്തപുരത്ത് തുടരും. അതില്‍ മാറ്റമുണ്ടാകില്ല. ബാര്‍, ഷോപ്പിങ് മാള്‍ എന്നിവിടങ്ങിലെ ആള്‍ക്കൂട്ടം നിയന്ത്രണം കര്‍ശനമാക്കും. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്ന് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. വീണ ജോര്‍ജ്ജ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇതേസമയം സ്‌കൂള്‍ കുട്ടികളുടെ വാക്സിനേഷനായി പ്രത്യേക കാമ്പയിന്‍ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!