പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡനത്തിനിരയാക്കിയ പിതാവ് അറസ്റ്റില്‍

വിശാപട്ടണം: പ്രായപൂര്‍ത്തിയാകാത്ത മകളെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ പിതാവ് അറസ്റ്റില്‍. വിശാഖപട്ടണത്താണ് സംഭവം. അമിതമായി ഫോണില്‍ ചെലവഴിച്ചതില്‍ ക്ഷോഭിതനായ പിതാവ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ഇതേക്കുറിച്ച് അധ്യാപികയോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അധ്യാപിക പിതാവിനെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തുകയും പ്രതി മാപ്പ് പറയുകയും ചെയ്തു.

എന്നാല്‍ ശനിയാഴ്ച വൈകിട്ട് അധ്യാപികയും പെണ്‍കുട്ടിയും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പിതാവിനെ അറസ്റ്റ് ചെയ്യുകയും പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്യുകയായിരുന്നു. രണ്ടു വര്‍ഷമായി പ്രതി വൃക്കരോഗിയാണെന്നും ഭാര്യ ഒരു കിഡ്‌നി ദാനം ചെയ്തതാണെന്നും പൊലീസ് പറഞ്ഞു. അഞ്ച് മാസം മുമ്പ് ഭാര്യ രോഗബാധിതയായി സ്വന്തം വീട്ടില്‍ ചികിത്സയിലായിരുന്നു. ഈ സമയം പിതാവിന്റെ സംരക്ഷണയിലായിരുന്നു കുട്ടി.

