പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്

ആലപ്പുഴ: സ്‌കൂട്ടര്‍ യാത്രയ്ക്കിടെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്. അമ്പലപ്പുഴ സ്വദേശി അമല്‍ രാജുവിനാണ് പരിക്കേറ്റത്. ചേര്‍ത്തല പോളിടെക്‌നിക്കിലെ പരീക്ഷ കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങുമ്പോഴായിരുന്നു സംഭവം. പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ചൂടായി തീപിടിക്കുകയായിരുന്നു. കൈയ്ക്കും തുടയിലുമാണ് പരിക്കേറ്റത്. പാന്റിന്റെ ഒരു ഭാഗം കത്തി. ഒരു വര്‍ഷമായി ഉപയോഗിച്ച് വന്ന റിയല്‍മി 6 പ്രോ എന്ന ഫോണാണ് തീപിടിച്ച് പൊട്ടിത്തെറിച്ചതെന്ന് അമല്‍ പറഞ്ഞു.

