മത്സ്യബന്ധനത്തിനിടെയുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളി മരിച്ചു

ആലപ്പുഴ: മത്സ്യബന്ധനത്തിനിടെയുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളി മരിച്ചു. മാരാരിക്കുളം വടക്ക് കുടിയാംശേരില്‍ പരേതനായ ജോസഫിന്റെ മകന്‍ സെബാസ്റ്റ്യന്‍(ബിജു 43) ആണ് മരിച്ചത്. സി പി എം ചെത്തി എല്‍ സി ചേന്നവേലി ബീച്ച് ബ്രാഞ്ച് അംഗം ആയിരുന്നു. സംസ്‌കാരം വ്യാഴാഴ്ച ചേന്നവേലി സെന്റ് ആന്റണീസ് പള്ളിയില്‍.