Naattuvaartha

News Portal Breaking News kerala, kozhikkode,

ആര്‍ത്തവരക്തംകൊണ്ട് ഫേസ്മാസ്‌ക്; കുടിക്കുകയും ചെയ്യുന്നു; സൗന്ദര്യം കൂടിയെന്ന് ബാഴ്സലോണിയന്‍ യുവതി

ആര്‍ത്തവത്തെ സംബന്ധിച്ച് പല മിഥ്യാധാരണകളും നമ്മുടെ സമൂഹത്തിലുണ്ട്. ആര്‍ത്തവരക്തം അശുദ്ധമാണ് എന്നതാണ് അതിലൊന്ന്. ഇതിനെ പ്രതികൂലിച്ചും അനുകൂലിച്ചും സാമൂഹികമാധ്യമങ്ങളില്‍ പല ചര്‍ച്ചകളും നടക്കുന്നുണ്ട്. എന്നാല്‍, ഇതിന് ശാസ്ത്രീയ അടിസ്ഥാനമൊന്നുമില്ല എന്നതാണ് വാസ്തവം. അതേസമയം ബാഴ്സലോണിയന്‍ യുവതിയായ ജാസ്മിന്‍ അലിസിയ കാര്‍ട്ടര്‍ ആര്‍ത്തവരക്തം മുഖത്ത് പുരട്ടുകയും കുടിക്കുകയും ചെയ്യുന്നു. ഇത് തന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നുവെന്ന വിചിത്രവാദമാണ് അവര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.

30 വയസ്സുള്ള ജാസ്മിന്‍ ഒരു കുട്ടിയുടെ അമ്മയാണ്. ആര്‍ത്തവചക്രത്തെയും രക്തത്തെയും പവിത്രമായി കാണണം എന്നും പറഞ്ഞ് സ്ത്രീകളെ പരിശീലിപ്പിക്കുന്ന ഒരു ഉപദേശക കൂടിയാണ് ഇവര്‍. ആര്‍ത്തവരക്തം മുഖത്ത് പുരട്ടുന്നത് തന്റെ ശാരീരികവും ആത്മീയവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായകമാകുന്നുവെന്നാണ് ജാസ്മിന്‍ അവകാശപ്പെടുന്നത്. ജാസ്മിന്‍ തന്റെ ആര്‍ത്തവ രക്തം ഫേസ് മാസ്‌ക്കായി മുഖത്ത് പുരട്ടുകയും രക്തം ഉപയോഗിച്ച് ‘പീരിയഡ് പെയിന്റിംഗുകള്‍’ എന്ന പേരില്‍ ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്യുന്നു. ഇങ്ങനെ രക്തം മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന് വളരെ നല്ലതാണ് എന്നാണ് അവരുടെ അഭിപ്രായം.

‘നിങ്ങളുടെ ആര്‍ത്തവരക്തം ശുദ്ധമായ മരുന്നാണ്’ ജാസ്മിന്‍ പറയുന്നു. സ്ത്രീകള്‍ തങ്ങളുടെ ആര്‍ത്തവത്തെക്കുറിച്ച് ലജ്ജിക്കാന്‍ പാടില്ലെന്നും അവള്‍ പറയുന്നു. ഇന്‍സ്റ്റാഗ്രാമില്‍ അവള്‍ക്ക് 22,800 ഫോളോവേഴ്സുണ്ട്. അവര്‍ക്കായി ജാസ്മിന്‍ ഇടയ്ക്കിടെ ഇത്തരം പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നു. ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ഇത് ശുദ്ധമണ്ടത്തരമല്ലാതെ മറ്റൊന്നുമല്ല. പോഷകസമ്പുഷ്ടമായ ആര്‍ത്തവരക്തത്തില്‍ പ്രോട്ടീന്‍, ഇരുമ്പ്, സെലിനിയം എന്നിവയും ആന്റിമൈക്രോബയല്‍ ഗുണങ്ങളും പുനരുജ്ജീവിപ്പിക്കുന്ന സ്റ്റെം സെല്ലുകളും ഉള്‍പ്പെടുന്നു എന്നാണ് ജാസ്മിന്‍ അവകാശപ്പെടുന്നത്.

എന്നാല്‍ നിലവിലെ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ആര്‍ത്തവരക്തം ബാക്ടീരിയകളുടെ പ്രജനനകേന്ദ്രമാണ് എന്നാണ്. എന്നിട്ടും ഈ സോഷ്യല്‍ മീഡിയാതാരം അവകാശപ്പെടുന്നത് ആര്‍ത്തവരക്തം മികച്ചതാണ് എന്നതാണ്. ‘നിങ്ങള്‍ ദിവസവും ജങ്ക് ഫുഡ് കഴിക്കുകയാണെങ്കില്‍ നിങ്ങളുടെ ആര്‍ത്തവരക്തം അത്ര നല്ലതായിരിക്കില്ല, ഉദാഹരണത്തിന്, നിങ്ങളുടെ പോഷകങ്ങള്‍ മോശമായിരിക്കും’ അവള്‍ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!