കൊടുവള്ളിയിലെ തുരങ്കപ്പാതയും താമരശ്ശേരിയിലെ ലിങ്ക് റോഡും യാഥാര്‍ത്ഥ്യമാക്കണം; ജനതാദള്‍(എസ്)

കൊടുവള്ളി: നിയോജക മണ്ഡലത്തിലെ പ്രധാന പട്ടണങ്ങളായ താമരശ്ശേരിയിലെയും കൊടുവള്ളിയിലെയും ഗതാഗതപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി നിര്‍ദ്ധേശിക്കപ്പെട്ട തുരങ്കപ്പാതയും ലിങ്ക് റോഡും ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് ജനതാദള്‍(എസ്) കൊടുവള്ളി നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. അനുദിനം വര്‍ദ്ധിച്ചു വരുന്ന ഗതാഗതക്കുരുക്കുകള്‍ക്ക് ശാശ്വത പരിഹാരമായി മുന്‍ എം എല്‍ എ കാരാട്ട് റസാഖ് കൊണ്ടുവന്ന പദ്ധതികള്‍ക്ക് രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ തടസ്സം നില്‍ക്കുന്നവര്‍ വികസന വിരോധികളാണ്.

കൊടുവള്ളിയുടെ സമഗ്ര വികസനത്തിന് ആക്കം കൂട്ടുന്ന തുരങ്കപ്പാത പദ്ധതിയെ എതിര്‍ക്കുന്ന വികസനവിരുദ്ധശക്തികളെ ഒറ്റപ്പെടുത്തണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കരുവമ്പൊയില്‍ വ്യാപര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ജനതാദള്‍(എസ്) ജില്ലാ വൈസ് പ്രസിഡന്റ് ചോലക്കര വിജയന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ വി സെബാസ്റ്റ്യന്‍ന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റഷീദ് മുയിപ്പോത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ കെ കെ അബ്ദുള്ള, പി സി എ റഹിം, കെ എം സെബാസ്റ്റ്യന്‍ മാസ്റ്റര്‍, എളമന ഹരിദാസ്, അലി മാനിപുരം, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ആയിശ അബ്ദുള്ള, ഉസ്മാന്‍ അണ്ടോണ, ഭാസ്‌കരന്‍ കുടിലാട്ട്, ആണിയന്‍കണ്ടി മുഹമ്മത് എന്നിവര്‍ സംസാരിച്ചു.

