കല്യാണവീട്ടില്‍ മോഷണം; 19 പവനും 20,000 രൂപയും മോഷണം പോയി

ചെര്‍പ്പുളശ്ശേരി: കല്യാണവീട്ടില്‍ പട്ടാപകല്‍ മോഷണം. കച്ചേരിക്കുന്ന് മാണ്ടക്കരി ചപ്പിങ്ങല്‍ വീട്ടില്‍ അന്‍വര്‍ ഹുസൈന്റെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച ഉച്ചക്ക് 11.30നും 2.30നും ഇടയിലായിരുന്നു സംഭവം. 19 പവനും 20,000 രൂപയും മോഷ്ടാക്കള്‍ അപഹരിച്ചു. അന്‍വര്‍ ഹുസൈന്റെ രണ്ടാമത്തെ മകന്‍ അലി അക്ബറിന്റെയും മുഷ്ബിറയുടെയും വിവാഹ സല്‍ക്കാര ചടങ്ങുകള്‍ നടക്കുന്ന കല്യാണ മണ്ഡപത്തിലേക്ക് കുടുംബം വീടുപൂട്ടി പോയ സമയത്താണ് മോഷണം.

പിന്‍വാതില്‍ തകര്‍ത്ത് അകത്ത് കടന്നാണ് മോഷണം നടന്നത്തിയത്. ഒരു മുറിയില്‍നിന്ന് മരുമകളുടെ 13 പവനും മറ്റൊരു മുറിയില്‍നിന്ന് മകളുടെ ആറ് പവന്‍ സ്വര്‍ണവും ബാഗില്‍ സൂക്ഷിച്ചിരുന്ന 20,000 രൂപയുമാണ് നഷ്ടമായത്. വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന പൈസ നഷ്ടപ്പെട്ടിട്ടില്ല. ചെര്‍പ്പുളശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. സമീപത്തെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

