മുക്കത്ത് പേപ്പട്ടിയുടെ കടിയേറ്റ് ആറുപേര്‍ക്ക് പരുക്ക്

മുക്കം: പേപ്പട്ടിയുടെ കടിയേറ്റ് ആറുപേര്‍ക്ക് പരുക്ക്. ഇന്നലെ വൈകുന്നേരമാണ് അഗസ്ത്യമൂഴിയില്‍ പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. നിരവധി പേരെ കടിച്ച നായ മറ്റു നായകളെയും ആക്രമിച്ചു. ആക്രമണത്തില്‍ പരുക്കേറ്റ 6 പേരെയും മുക്കത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കൈയ്യിലും കാലിലുമാണ് ഭൂരിഭാഗം പേര്‍ക്കും കടിയേറ്റത്. നഗരസഭാ ചെയര്‍മാനന്റെ നേതൃത്വത്തില്‍ നഗരസഭാ ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും പട്ടിയെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇത് നാട്ടുകാരെ ഭീതിയിലാക്കുകയാണ്.

