കാസര്‍കോഡ് ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ പിഴവ്


കാസര്‍കോഡ്: കാസര്‍കോഡ് ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ പിഴവ്. പതാക ഉയര്‍ത്തിയത് തലകീഴായി. മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് കാസര്‍ഗോഡ് പതാക ഉയര്‍ത്തിയത്. പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച ശേഷമാണ് പിഴവ് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ മന്ത്രി പതാക മാറ്റി ഉയര്‍ത്താന്‍ നിര്‍ദേശം നല്‍കി. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയെ മന്ത്രി അതൃപ്തി അറിയിക്കുകയും ചെയ്തു. പതാക ശരിയായ രീതിയില്‍ മാറ്റി ഉയര്‍ത്തിയ ശേഷമാണ് മറ്റു ചടങ്ങുകള്‍ നടന്നത്.


