വീടിന് തീയിട്ട ശേഷം ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നെയ്യാറ്റിന്‍കര: പുലിയൂര്‍ ശാലയില്‍ വീട് അടിച്ചു തകര്‍ത്ത് തീയിട്ട ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. പുലിയൂര്‍ ശാല പൊട്ടന്‍ചിറ വാഴവിള കുഴി വീട്ടില്‍ കുമാര്‍(45) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പൊലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ഭാര്യയ്ക്ക് മറ്റ് ചിലരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീട്ടില്‍ കലഹം പതിവായിരുന്നു. ഇന്നലെയും കുമാര്‍ ഭാര്യയെയും കുട്ടികളെയും മര്‍ദിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി ഇവരെ ബന്ധുവീട്ടിലേക്ക് മാറ്റുകയായിരുന്നു. പ്രകോപിതനായ കുമാര്‍ വീട്ടിലെ മുഴുവന്‍ ജനല്‍ച്ചില്ലുകളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു.

തുടര്‍ന്ന് ഇന്ന് രാവിലെ വീട്ടില്‍ പെട്രോള്‍ ഒഴിച്ചശേഷം കിടപ്പു മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. പാറശ്ശാലയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയായിരുന്നു തീ കെടുത്തിയത്. കുമാറിന്റ ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
