ലോകായുക്ത ഓര്‍ഡിനന്‍സില്‍ പ്രതിപക്ഷ നേതാവിന് മറുപടിയുമായി പി രാജീവ്

ലോകായുക്ത ഓര്‍ഡിനന്‍സില്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണം നിയമം പരിശോധിക്കാതെയെന്ന് മന്ത്രി പി രാജീവ്. വി ഡി സതീശന്റെ നിലപാട് ഭരണഘടനാപരമല്ല. നിയമം പരിശോധിക്കാതെയുള്ള ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കോടതി വിധി 12 നെ മാത്രം പരാമര്‍ശിക്കുന്നതല്ല. ലോകായുക്ത നിയമത്തില്‍ സെക്ഷന്‍ 12 സെക്ഷന്‍ 14 നോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്.

മന്ത്രിമാരെ നീക്കാനുള്ള അധികാരം കോടതിക്കല്ല, ഗവര്‍ണര്‍ക്കാണെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ലോകായുക്തക്ക് ശുപാര്‍ശ ചെയ്യുന്നതിന് മാത്രമേ അധികാരമുള്ളൂ എന്നതാണ് 2020 ലെ വിധി. മറ്റ് സംസ്ഥാന നിയമങ്ങളിലെ ഭാഗങ്ങള്‍ തന്നെയാണ് പുതിയ ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനാ വിരുദ്ധമായതിനാലാണ് ലോക്പാലിലും ഉള്‍പ്പെടുത്താതിരുന്നത്. അത് തന്നെയാണ് സംസ്ഥാന സര്‍ക്കാരും പരിഗണിച്ചതെന്നും മന്ത്രി പറഞ്ഞു.

