ഭിത്തിയിലൂടെ സണ്‍ഷേഡിലേക്ക് കയറുന്ന കൂറ്റന്‍ പാമ്പിനെ കണ്ട് പൂച്ച ചെയ്തത്; വീഡിയോ…

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ ഭയപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. പാമ്പിനെ നേരിട്ട് കണ്ടാലുള്ള കാര്യം പറയുകയും വേണ്ട! ഇപ്പോഴിതാ ഒരു കൂറ്റന്‍ പാമ്പിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഭിത്തിയിലൂടെ നല്ല ഉയരത്തിന് മുകളിലേക്ക് വളരെ എളുപ്പം കയറുന്ന ഒരു കൂറ്റന്‍ പാമ്പിനെ വീഡിയോയില്‍ കാണാം.

തായ്‌ലാന്റില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. 58 സെക്കന്റ് ദൈര്‍ഘ്യമാണ് വീഡിയോയ്ക്കുള്ളത്. ചെടിച്ചട്ടികള്‍ അടുക്കി വച്ചിരിക്കുന്നതിനടുത്ത് കൂറ്റന്‍ പാമ്പ് മതിലിന് മുകളിലേക്ക് കയറുന്നത് കാണാം. ഭിതിയിലേക്ക് കയറി സണ്‍ഷേഡിലേക്ക് കയറുന്നത് വീഡിയോയില്‍ വ്യക്തമാണ്. പാമ്പ് മുകളിലേക്ക് കയറുന്നത് സമീപത്ത് നിന്ന പൂച്ച വീക്ഷിക്കുന്നതും വീഡിയോയില്‍ കാണാം.

കൂറ്റന്‍ പാമ്പിന്റെ നീളവും ഭാരവും ആരെയും ഭയപ്പെടുത്തുന്നതാണ്. വൈറല്‍ ഹോഗ് എന്ന യൂ ട്യൂബ് ചാനലാണ് വീഡിയോ പങ്കുവച്ചത്. പാമ്പ് ഇത്രയും ഉയരത്തില്‍ കയറുമെന്ന് വിശ്വസിക്കാനാകുന്നില്ല എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചരിക്കുന്നത്. നിരവധി പേര്‍ വീഡിയോയ്ക്ക് രസകരമായ കമന്റുകളും നല്‍കിയിട്ടുണ്ട്.
വീഡിയോ…..
