റിപ്പബ്ലിക് ദിനത്തില്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഭക്ഷണം വിതരണം ചെയ്തു.

താമരശ്ശേരി: കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഉള്ളവരുടെ ഓണ്‍ലൈന്‍ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടം സൗഹൃദ സംഘത്തിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഭക്ഷണം വിതരണം ചെയ്തു. വിതരണോദ്ഘാടനം മുന്‍ എം എല്‍ എ കാരാട്ട് റസാഖ് നിര്‍വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ കേശവനുണ്ണി അധ്യക്ഷ വഹിച്ചു. സലീം അണ്ടോണ, സാജിദ് ഫൈസി കളരാന്തിരി എന്നിവര്‍ സംസാരിച്ചു. ചീഫ് അഡ്മിന്‍ റഫീഖ് സഖാഫി പൊയിലങ്ങാടി സ്വാഗതവും മുനീര്‍ കുണ്ടത്തില്‍ നന്ദിയും പറഞ്ഞു.

