വൈത്തിരിയില്‍ എം ഡി എം എയുമായി കോഴിക്കോട് സ്വദേശിയുള്‍പ്പെടെ നാലുപേര്‍ പിടിയില്‍

വൈത്തിരി: വൈത്തിരിയില്‍ എം ഡി എം എയുമായി കോഴിക്കോട് സ്വദേശിയുള്‍പ്പെടെ നാലുപേര്‍ പിടിയില്‍. വൈത്തിരി സ്വദേശികളായ പ്രജോഷ് വര്‍ഗീസ്, സി കെ ഷെഫീഖ്, ആര്‍ കെ ജംഷീര്‍, കോഴിക്കോട് സി പി സ്വദേശി റഷീദ് എന്നിവരാണ് അറസ്റ്റിലായത്. വയനാട് ജില്ലാ സ്പെഷല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍ ഐ പി എസിന്റെ നിര്‍ദ്ദേശമനുസരിച്ച് കല്‍പ്പറ്റ ഡി വൈ എസ് പി. എം ഡി സുനില്‍, വൈത്തിരി പോലീസ് ഇന്‍സ്പെക്ടര്‍ ദിനേശ് കോറോത്ത് എന്നിവരുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ രാംകുമാറും സംഘവും പഴയ വൈത്തിരി ചാരിറ്റിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന ഹോംസ്റ്റേയില്‍ നടത്തിയ പരിശോധനയിലാണ് മാരകമയക്കുമരുന്നായ എം ഡി എം എ പിടികൂടിയത്. വില്‍പനക്കായി സൂക്ഷിച്ചുവെച്ച 2.14 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. 40,000 രൂപയോളം വില വരുന്നതാണ് പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍. കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

