നാളികേര വികസന കോര്‍പ്പറേഷന്‍ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചു


കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ പച്ചത്തേങ്ങ സംഭരണപദ്ധതി പ്രകാരം നാളികേര വികസന കോര്‍പ്പറേഷനും വേങ്ങേരി കാര്‍ഷിക മൊത്തവ്യാപാര വിപണന കേന്ദ്രവും സംയുക്തമായി ജില്ലയില്‍ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചു. കൃഷിഭവനില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ എല്ലാ പ്രവൃത്തി ദിവസവും 10 മണി മുതല്‍ 4 മണി വരെ വേങ്ങേരിയിലുള്ള കാര്‍ഷിക വിപണന കേന്ദ്രത്തിലുള്ള നാളികേര ഡ്രയര്‍ യൂണിറ്റില്‍ കിലോയ്ക്ക് 32 രൂപ നിരക്കില്‍ കര്‍ഷകരില്‍ നിന്നും പച്ചത്തേങ്ങ സംഭരിക്കും.

ആദ്യ സംഭരണത്തിന്റെ തുക ചന്ദ്രന്‍ മള്ളാരു വീട്ടില്‍ എന്ന കര്‍ഷകന് ചെക്ക് നല്‍കി നാളികേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം നാരായണന്‍ ഉദ്ഘാടനം നിവഹിച്ചു. കോര്‍പ്പറേഷന്‍ എം ഡി. എ കെ സിദ്ധാര്‍ത്ഥന്‍, കാര്‍ഷിക മൊത്ത വ്യാപാര വിപണന കേന്ദ്രം സെക്രട്ടറി സി പി സൈബുന്നീസ, അസിസ്റ്റന്റ് സെക്രട്ടറി അജയ് അലക്‌സ് എന്നിവര്‍ പങ്കെടുത്തു. കൃഷിഭവന്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരമുള്ള ഒരു വര്‍ഷത്തെ ഉത്പാദനത്തിന്റെ ആറിലൊന്നു തൂക്കം രണ്ടു മാസത്തിലൊരിക്കല്‍ താങ്ങുവില പ്രകാരം എടുക്കും.


