ആലപ്പുഴ കലവൂരില്‍ സി പി ഐ എം പ്രവര്‍ത്തകന് വെട്ടേറ്റു

ആലപ്പുഴ: കലവൂരില്‍ സി പി ഐ എം പ്രവര്‍ത്തകന് വെട്ടേറ്റു. വളവനാട് ലോക്കല്‍ കമ്മിറ്റി അംഗം ടി സി സന്തോഷിനാണ് വെട്ടേറ്റത്. സംഭവത്തില്‍ ബിഎംഎസ് പ്രവര്‍ത്തകരായ കുരുവി സുരേഷ്, ഷണ്മുഖന്‍ എന്നിവരെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പ്രദേശത്ത് വാഹനം കത്തിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനിടെയാണ് വെട്ടേറ്റത്. കൈയ്ക്കും കാലിനും പരുക്കേറ്റ സന്തോഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

