Naattuvaartha

News Portal Breaking News kerala, kozhikkode,

പ്രസംഗത്തില്‍ വര്‍ഗീയ-വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ വികാരിക്കെതിരെ കേസ്

കണ്ണൂര്‍: കുര്‍ബാനക്ക് ശേഷമുള്ള ഉത്‌ബോധന പ്രസംഗത്തില്‍ വര്‍ഗീയ, വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ വികാരിക്കെതിരെ കേസ്. ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ ഫാദര്‍ ആന്റണി തറക്കടവിലിനെതിരെയാണ് ഉളിക്കല്‍ പോലീസ് കേസെടുത്തത്. സമൂഹത്തില്‍ കലാപമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ വിദ്വേഷ പ്രസംഗം നടത്തിയെന്നതാണ് കേസ്. ഫാദര്‍ ആന്റണിയുടെ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധമുയരുകയും വിവിധ സംഘടനകള്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. മുസ്ലിംകളെയും ഇസ്ലാമിനെയും മോശമായി ചിത്രീകരിക്കുന്ന രീതിയിലാണ് അദ്ദേഹം പ്രസംഗിച്ചത്.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!