Naattuvaartha

News Portal Breaking News kerala, kozhikkode,

കൊച്ചിയില്‍ ഹെറോയിന്‍ മയക്കുമരുന്നുമായി ബംഗാള്‍ സ്വദേശി പിടിയില്‍

കൊച്ചി: ഹെറോയിന്‍ മയക്കുമരുന്നുമായി ബംഗാള്‍ സ്വദേശി പിടിയില്‍. മുളവൂര്‍ തച്ചോടത്തുംപടി ഭാഗത്ത് വാടകക്ക് താമസിക്കുന്ന ബംഗാള്‍ മുര്‍ഷിദാബ്ബാദ് ഫരീദ്പൂര്‍ സ്വദേശി ഖുസിദുല്‍ ഇസ്ലാമിനെ(34) ആണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടരലക്ഷത്തോളം വിലവരുന്ന 23 ഗ്രാം ഹെറോയിനാണ് പിടികൂടിയത്.

റൂറല്‍ ജില്ല പോലീസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശേധനയിലാണ് പ്രതി പിടിയിലാകുന്നത്. ഒരാഴ്ച മുമ്പാണ് ഇയാള്‍ കൊല്‍ക്കത്തയില്‍ നിന്ന് എത്തിയത്. അതിഥി തൊഴിലാളികളുടെ ഇടയില്‍ വില്‍പ്പനയായിരുന്നു ഇയാളുടെ ലക്ഷ്യം. പോലീസിനെ കണ്ട് രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് ഓടിച്ചുപിടികൂടുകയായിരുന്നു. കീച്ചേരിപ്പടി ഭാഗത്ത് കേന്ദ്രീകരിച്ചാണ് പ്രതി മയക്കു മരുന്ന് വില്പന നടത്തിവന്നിരുന്നത്. മൂവാറ്റുപുഴ ഡി വൈ എസ് പി. എസ് മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ എസ് എച്ച് ഒ സി ജെ മാര്‍ട്ടിന്‍ എ എസ് ഐ. പി സി ജയകുമാര്‍, സി പി ഒ ബിബില്‍ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!