മാധ്യമപ്രവര്‍ത്തകയെ അശ്ലീല വീഡിയോ കാണിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ മാധ്യമപ്രവര്‍ത്തകയെ അശ്ലീല വീഡിയോ കാണിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ബാലരാമപുരം സ്വദേശി അച്ചു കൃഷ്ണ(21)യാണ് അറസ്റ്റിലായത്. ബസ് കാത്തുനിന്ന മാധ്യമ പ്രവര്‍ത്തകയോട് യുവാവ് മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച ശേഷം മോശമായി പെരുമാറുകയായിരുന്നു.

READ ALSO: തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം

പ്രതിയെ മാധ്യമപ്രവര്‍ത്തക ഓടിച്ച് പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാരും ഇയാള്‍ പിടികൂടാന്‍ ശ്രമം നടത്തിയിരുന്നു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാവി നിറമുള്ള മുണ്ടും നീല ഷര്‍ട്ടുമായാരുന്നു യുവാവ് ധരിച്ചിരുന്നത്.
