ഗ്രൗണ്ട് നവീകരണത്തിന് ഫണ്ട് അനുവദിക്കുക

കൈതപ്പൊയില്‍: കൈതപ്പൊയില്‍ ദിവ്യ മിനി സ്റ്റേഡിയം നവീകരിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് കൈതപ്പൊയില്‍ ദിവ്യ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ക്ലബ്ബ് പ്രസിഡണ്ട് എ പി ബഷീര്‍ അധ്യക്ഷ്യത വഹിച്ചു. സെക്രട്ടറി വി കെ കാദര്‍ സ്വാഗതവും വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മാക്കണ്ടി മുജീബ്, സി കെ ബഷീര്‍, പി ജാഫര്‍ എന്നിവര്‍ സംസാരിച്ചു. എ കെ ഷെഫീഖ് നന്ദിയും പറഞ്ഞു. അനില്‍ മാസ്റ്റര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പ്രസിഡണ്ട് എ പി ബഷീര്‍, സെക്രട്ടറി എ കെ ഷെഫിഖ്, ഖജാന്‍ജി എ വൈ ഷൈജല്‍ എന്നിവരെ തിരഞ്ഞെടുത്തു. പ്രണവ് മോഹന്‍, വി കെ കാദര്‍, ജോയിന്റ് സെക്രട്ടറിമാര്‍, എന്‍ സി മനോജ്, ഷൈജല്‍ റഹ്‌മാന്‍,കമ്മറ്റിയ ഗങ്ങള്‍ സഗീര്‍ ഇ, കെ സി ശിഹാബ്, മജീദ് പി, മുഹമ്മദ് റാഷിദ്, ഷെറി ജ് വേഞ്ചേരി, നാസര്‍ തള്ളാശ്ശേരി, സുഹൈല്‍ വേഞ്ചേരി, യൂസഫ് സി ടി
എന്നിവര്‍ പങ്കെടുത്തു.

