എസ് പി സിയില്‍ മതപരമായ വസ്ത്രങ്ങള്‍ അനുവദിക്കാനാകില്ലെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

തിരുവനന്തപുരം: സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിഫോമില്‍ ഒരു തരത്തിലുള്ള മതപരമായ വസ്ത്രങ്ങളും അനുവദിക്കാനാകില്ലെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. എസ് പി സിയില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി നല്‍കിയ അപേക്ഷയിലാണ് ആഭ്യന്തര സെക്രട്ടറി മറുപടി ഉത്തരവ് ഇറക്കിയത്.

പ്രസ്തുത പരാതിയുടെ അടിസ്ഥാനത്തില്‍ പുതിയ ഉത്തരവ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. മതപരമായ വസ്ത്രങ്ങള്‍ മതേതര നിലപാടുകള്‍ക്ക് തിരിച്ചടിയാകുമെന്ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നു. ഹിജാബും ഫുള്‍സ്ലീവുള്ള വസ്ത്രവും എസ് പി സി യൂണിഫോമില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടായിരുന്നു വിദ്യാര്‍ഥിയുടെ ഹരജി. ജസ്റ്റിസ് വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് ഈ ഹരജി നേരത്തെ തന്നെ തള്ളുകയും പരാതിക്കാരിയായ വിദ്യാര്‍ഥിയോട് സര്‍ക്കാറിനെ സമീപിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

