ഡി വൈ എഫ് ഐ കണ്ണോത്ത് മേഖല കമ്മിറ്റി മെഡിക്കല്‍ കോളേജില്‍ പൊതിച്ചോറുകള്‍ നല്‍കി

കോഴിക്കോട്: ‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍’ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ‘ഹൃദയപൂര്‍വ്വം’ പരിപാടിയുടെ ഭാഗമായി തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള കണ്ണോത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതിച്ചോറുകള്‍ വിതരണം ചെയ്തു.

സി പി ഐ എം കണ്ണോത്ത് ലോക്കല്‍ സെക്രട്ടറി രഞ്ജിത്ത് ജോസ് വേഞ്ചേരിയില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. മെഡിക്കല്‍ കോളേജില്‍ ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം ആര്‍ ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജോ സെക്രട്ടറിമാരായ എ കെ പ്രജീഷ്, ജാഫര്‍ ശരീഫ്, വൈസ് പ്രസിഡന്റ് പി ജെ ജിബിന്‍, കണ്ണോത്ത് മേഖല സെക്രട്ടറി എം എസ് ഷെജിന്‍, പ്രസിഡന്റ് പ്രവീണ്‍ സ്‌കറിയ, ട്രഷറര്‍ റാഷിദ് ഗസ്സാലി, സുധീഷ് തെയ്യപ്പാറ, സാജിദ് പാലക്കല്‍, സന്ധ്യ, അമീര്‍ അലി, റിന്‍ഷാദ്, നിര്‍മ്മല്‍, നിഷാദ്, ഉവൈസ് പട്ടരാട്ട്, രാഹുല്‍, അഭിജിത്ത്, ഷാഫി വേഞ്ചേരി, ഗീതു, സ്‌നിറ്റ ബെന്നി, ഷിജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

