Naattuvaartha

News Portal Breaking News kerala, kozhikkode,

നടി മൗനി റോയിയും വ്യവസായി സുരാജ് നമ്പ്യാരും വിവാഹിതരായി

നീണ്ടകാലത്തെ പ്രണയത്തിന് ശേഷം നടി മൗനി റോയിയും വ്യവസായി സുരാജ് നമ്പ്യാരും വിവാഹിതരായി. ഗോവയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ബോളിവുഡിലെ സുഹൃത്തുക്കള്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തി. മലയാളി ആചാരപ്രകാരമായിരുന്നു ആദ്യം വിവാഹം നടന്നത്.

കഥക് നര്‍ത്തകിയായിട്ടായിരുന്നു മൗനി റോയി ആദ്യം കലാലോകത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നത്. ‘റണ്‍’ എന്ന സിനിമയില്‍ മൗനി റോയി അതിഥി വേഷത്തില്‍ എത്തിയായിരുന്നു ബോളിവുഡിലെ അരങ്ങേറ്റം. ‘ഹീറോ ഹിറ്റ്‌ലെര്‍ ഇന്‍ ലവ്’ എന്ന പഞ്ചാബി ചിത്രത്തിലും മൗനി റോയ് അഭിനയിച്ചു. ചുരുങ്ങിയ കാലത്തില്‍ ഹിറ്റുകളുടെ ഭാഗമായ മൗനി റോയിയും ദുബായിയിലെ ബാങ്കറായ മലയാളി സുരാജ് നമ്പ്യാരുമായി കുറച്ചുകാലമായി പ്രണയത്തിലായിരുന്നു.

കഴിഞ്ഞ ദിവസം തന്നെ മൗനി റോയിയുടെയും സുരാജ് നമ്പ്യാരുടെയും വിവാഹചടങ്ങുകള്‍ക്ക് തുടക്കമായിരുന്നു. മലയാളി, ബംഗാളി വിവാഹ ചടങ്ങുകളാണ് നടന്നത്. മന്ദിര ബേദി അടക്കമുള്ളവര്‍ മൗനി റോയിക്കും സുരാജ് നമ്പ്യാരിനും ആശംസകള്‍ നേര്‍ത്ത് രംഗത്ത് എത്തി. ഇരുവരുടെയും വിവാഹ ഫോട്ടോയും മന്ദിര ബേദി പങ്കുവെച്ചിട്ടുണ്ട്. അര്‍ജുന്‍ ബിജിലാനിയും വിവാഹ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് നമ്പ്യാര്‍’ എന്നു പറഞ്ഞാണ് ഫോട്ടോ പങ്കുവെച്ചത്. ഒട്ടേറെ പേരാണ് വിവാഹ ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തുന്നത്. ആരാധകര്‍ ഇരുവരുടെയും വിവാഹ ഫോട്ടോ ഏറ്റെടുത്തിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Filmy Gupshup (@filmygupshups)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!