ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരക്കൊമ്പ് വീണ് യാത്രികക്ക് പരിക്ക്

പത്തനാപുരം: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞ് വീണ് യാത്രികക്ക് പരിക്ക്. ശാലേംപുരം വൈദ്യന്‍ വീട്ടില്‍ സാറാമ്മ ലാലിക്കാണ്(70) പരുക്കേറ്റത്. പുനലൂര്‍-കായംകുളം പാതയില്‍ പത്തനാപുരം ശാലേംപുരം ജംഗ്ഷന് സമീപമായിരുന്നു സംഭവം. നഗരത്തിലെ ബാങ്കില്‍ വന്ന ശേഷം തിരികെ പോകുകയായിരുന്നു സാറാമ്മ. ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ സെല്‍വരാജ് പരുക്കേല്‍ക്കാതെ രക്ഷപെട്ടു. ഗുരുതര പരിക്കേറ്റ സാറാമ്മയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

