സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ കുഴല്‍പ്പണ വേട്ട

സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ കുഴല്‍പ്പണ വേട്ട. സംഭവത്തില്‍ കൊടുവള്ളി സ്വദേശികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കൊടുവള്ളി സ്വദേശികളായ ആറ്റകോയ(24), മുസ്തഫ(32) എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ഒന്നരക്കോടിയിലധികം രൂപയാണ് പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നെത്തിയ പച്ചക്കറി വണ്ടിയിലാണ് പണമുണ്ടായിരുന്നത്. വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെ പൊന്‍കുഴിക്ക് സമീപത്ത് നിന്നാണ് ഇവരെ പണവുമായി പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവിക്ക് കീഴിലുള്ള ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുല്‍ത്താന്‍ ബത്തേരി പോലീസും സംയുക്തമായാണ് പണം പിടികൂടിയത്. പിക്കപ്പ് വാനിലെ ഡാഷ് ബോര്‍ഡിനോട് ചേര്‍ന്നുളള രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. ഇയാളോടൊപ്പം വാഹനത്തില്‍ വരുകയും പിന്നീട് ഗുണ്ടല്‍പേട്ടില്‍ നിന്നും ബസ്സില്‍ കയറി സംസ്ഥാനത്തേക്ക് കടക്കുകയും ചെയ്ത മുസ്തഫയെ ബത്തേരി ടൗണില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്.

