മുന്‍ എം എല്‍ എ. എസ് രാജേന്ദ്രനെ സി പി ഐ എം പുറത്താക്കി


ദേവികുളം: മുന്‍ എം എല്‍ എ. എസ് രാജേന്ദ്രനെ സി പി ഐ എം പുറത്താക്കി. ഒരു വര്‍ഷത്തേക്കാണ് രാജേന്ദ്രനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. എസ് രാജേന്ദ്രനെ സസ്പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളത്തെ ഇടതു സ്ഥാനാര്‍ത്ഥി എ രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചെന്ന് രണ്ടംഗ അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്നാണ് നടപടി. എസ് രാജേന്ദ്രനെ നേരത്തെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. സി വി വര്‍ഗീസിനെ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത കമ്മിറ്റിയില്‍ നിന്നാണ് എസ് രാജേന്ദ്രനെ ഒഴിവാക്കിയത്. പാര്‍ട്ടി അംഗത്വത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് എസ് രാജേന്ദ്രന്‍ നല്‍കിയ കത്ത് നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് പാര്‍ട്ടി അംഗീകരിച്ചില്ല.


