ഗൂഢാലോചനക്കേസ്; ക്രൈംബ്രാഞ്ച് വീണ്ടും ബാലചന്ദ്രകുമാറിന്റെ മൊഴിയെടുത്തു

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ക്രൈംബ്രാഞ്ച് വീണ്ടും ബാലചന്ദ്രകുമാറിന്റെ മൊഴിയെടുത്തു. മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനിടെ ദിലീപ് ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനു വേണ്ടിയായിരുന്നു മൊഴിയെടുക്കല്‍. ഇതിനിടെ ക്രൈംബ്രാഞ്ച്, സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെയും മൊഴിയെടുത്തു. ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ കാര്യങ്ങളില്‍ ചിലത് തനിയ്ക്ക് നേരത്തെ അറിയാമായിരുന്നുവെന്നും ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയതായും ബൈജു കൊട്ടാരക്കര പറഞ്ഞു.

