ഗുഡ്സ് ട്രെയിന്‍ ആലുവയില്‍ പാളം തെറ്റി; അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി

ആലുവ: ആന്ധ്രയില്‍ നിന്നും സിമെന്റുമായി കൊല്ലത്തേക്ക് വരുകയായിരുന്ന ഗുഡ്സ് ട്രെയിന്‍ ആലുവയില്‍ പാളം തെറ്റി. ട്രെയിനിന്റെ മുന്നിലുള്ള രണ്ട്, മൂന്ന്, നാല്, അഞ്ച് വാഗണുകളാണ് ആലുവ മൂന്നാം പ്ലാറ്റ് ഫോമിന് ശേഷം പാളം തെറ്റിയത്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള അഞ്ച് ട്രെയിനുകള്‍ പൂര്‍ണമായും രണ്ട് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. ചില ട്രെയിനുകളുടെ സമനം പുനഃക്രമീകരിച്ചു.

ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. സിംഗിള്‍ ലൈന്‍ ട്രാഫിക് പുനഃസ്ഥാപിച്ച് ഒരു വരി പാതയിലൂടെ ട്രെയിന്‍ കടത്തി വിട്ടു തുടങ്ങി. ഗതാഗതം പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ ശ്രമം തുടരുകയാണ്.

ഗുരുവായൂര്‍ തിരുവനന്തപുരം- ഇന്റര്‍സിറ്റി (16341), എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി (16305), കോട്ടയം-നിലംബുര്‍ എകസ്പ്രെസ് (16326), നിലമ്പുര്‍- കോട്ടയം എക്സ്പ്രസ്സ്(16325), ഗുരുവായൂര്‍-ഏര്‍ണാകുളം എക്സ്പ്രെസ്(06439) ട്രെയിനുകളാണ് റദ്ദാക്കിയത്. ഇന്നലെ പുനലൂരില്‍ നിന്ന് പുറപ്പെട്ട ഗുരുവായൂര്‍ എക്സ്പ്രെസ്(16328) തൃപ്പൂണിത്തുറയിലും ഇന്നലെ (27.1.22) ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെട്ട ഗുരുവായൂര്‍ പ്രതിദിന എക്സ്പ്രെസ് (16127) എറണാകുളത്തും സര്‍വീസ് അവസാനിപ്പിച്ചു.
