മീനങ്ങാടി ഹൈവേ കവര്‍ച്ച ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ പൂനൂരില്‍ പിടിയില്‍

പൂനൂര്‍: വയനാട് മീനങ്ങാടി ഹൈവേ കവര്‍ച്ച ക്വട്ടേഷന്‍ സംഘത്തിലെ ഒരാളെ പൂനൂരില്‍ നിന്നും അറസ്റ്റ് ചെയ്തു. പന്തലായനി സ്വദേശി അമല്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ കൊയിലാണ്ടി സ്റ്റേഷനില്‍ മാത്രം 13 ലധികം കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഒളിവില്‍ കഴിയുന്നതിനിടെ പൂനൂരില്‍ നിന്നാണ് അമല്‍ പിടിയിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു അഞ്ച് പേര്‍ നേരത്തെ പിടിയിലായിരുന്നു.

കൊയിലാണ്ടി അരിക്കല്‍ മിത്തല്‍ അഖില്‍ ചന്ദ്രന്‍(29), ഉള്ളിയേരി കുന്നത്തറ പടിഞ്ഞാറെ മീത്തല്‍ നന്ദു ലാല്‍(22), ഉള്ളിയേരി കുന്നത്തറ വല്ലി പടിക്കല്‍ മീത്തല്‍ അരുണ്‍ കുമാര്‍ (27), വയനാട് സ്വദേശികളായ മൂപ്പൈനാട് നെടുങ്കരണ കുയിലന്‍വളപ്പില്‍ സഖറിയ(29), തോമാട്ടുചാല്‍ വേലന്‍മാരിത്തൊടിയില്‍ പ്രദീപ് കുമാര്‍(37) എന്നിവരാണ് മുന്‍പ് അറസ്റ്റിലായത്. ഇനി നാലുപേരെ കൂടി പിടികൂടാനുണ്ട്. കാര്യമ്പാടിയില്‍ സംശയാസ്പദമായി കണ്ടെത്തിയ കാറിനെ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് കവര്‍ച്ചാസംഘത്തിലെത്തിയത്. മൈസൂരു, ബെംഗളൂരു ഭാഗത്തുനിന്ന് സ്വര്‍ണം, പണം എന്നിവയുമായി വരുന്നവരെ പിന്തുടര്‍ന്ന് കവര്‍ച്ച നടത്തുന്ന സംഘമാണിതെന്ന് പോലീസ് പറഞ്ഞു.

