Naattuvaartha

News Portal Breaking News kerala, kozhikkode,

റേഷന്‍ വിതരണം 31-നകം പൂര്‍ത്തിയാക്കും

കോഴിക്കോട്: ജില്ലയിലെ റേഷന്‍ വിതരണം ജനുവരി 31-നകം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 65% കാര്‍ഡുടമകളള്‍ ഈ മാസം 27 വരെ റേഷന്‍ വാങ്ങി. 27-ാം തീയതി 67,565 കാര്‍ഡുടമകള്‍ റേഷന്‍ വാങ്ങിയിട്ടുണ്ട്. മുന്‍ മാസങ്ങളിലെ ജില്ലയിലെ ശരാശരി റേഷന്‍ ഉപഭോഗം 84 മുതല്‍ 87% വരെയാണ്. ഇന്റര്‍നെറ്റ് തകരാര്‍ മൂലമാണ് ചില സ്ഥലങ്ങളില്‍ റേഷന്‍ വിതരണം തടസ്സപ്പെട്ടത്. ഇ-പോസ് മെഷീനിലെ സര്‍വര്‍ തകരാര്‍ പരിഹരിച്ചതിനെ തുടര്‍ന്ന് റേഷന്‍കടകളുടെ പ്രവൃത്തി പുനഃസ്ഥാപിച്ചതായും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!