കൊവിഡ് വ്യാപനം; ആരോഗ്യവകുപ്പിനെതിരെ ആരോപണവുമായി കെ മുരളീധരന്‍ എം പി

തിരുവനന്തപുരം: കൊവിഡ് വ്യാപനം, ആരോഗ്യവകുപ്പിനെതിരെ ഗുരുതര ആരോപണവുമായി കെ മുരളീധരന്‍ എം പി. ആശുപത്രികളില്‍ കൊവിഡ് ബാധിതരെ പ്രവേശിപ്പിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം നാഥനില്ലാ കളരിയായി മാറിയെന്നും കെ മുരളീധരന്‍ എം പി വ്യക്തമാക്കി. വിവാദ ലോകായുക്ത ഓര്‍ഡിനന്‍സില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തള്ളി കെ മുരളീധരന്‍ എം പി. ലോകായുക്തയില്‍ ഒരു ഭേദഗതിയും അംഗീകരിക്കുന്നില്ല. കൂടിയാലോചിക്കാതെയാണ് വി ഡി സതീശന്റെ നിലപാടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. നിയമത്തില്‍ മാറ്റം വരുത്താനാകില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

