പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പതിനെട്ടുകാരന്‍ അറസ്റ്റില്‍

കോട്ടയം: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പതിനെട്ടുകാരന്‍ അറസ്റ്റില്‍. കോട്ടയം മള്ളൂശ്ശേരി തിരുവാറ്റ അഭിജിത്ത് പ്‌ളാക്കനെ(18) ആണ് ഗാന്ധിനഗര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ ഷിജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

കടുത്ത വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വിവരം വ്യക്തമായത്. തുടര്‍ന്ന് നടത്തിയ കൌണ്‍സിലിങ്ങില്‍ പെണ്‍കുട്ടി അഭിജിത്തുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ ഗാന്ധിനഗര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ ബന്ധുവീട്ടില്‍ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

