കുന്ദമംഗലത്ത് പ്രവൃത്തി പൂര്‍ത്തീകരിച്ച മൂന്ന് റോഡുകള്‍ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: ഗ്രാമപഞ്ചായത്തില്‍ ടാറിങ് പ്രവൃത്തി പൂര്‍ത്തീകരിച്ച മൂന്ന് റോഡുകള്‍ പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഐ ഐ എം ആക്കോളി റോഡ്, മുത്തപ്പന്‍തറ വടക്കേച്ചാല്‍ റോഡ്, കൊളായിത്താഴം കോട്ടാംപറമ്പ് റോഡ് എന്നിവയാണ് നവീകരണം പൂര്‍ത്തീകരിച്ച് തുറന്നു കൊടുത്തത്.

പ്രകൃതിക്ഷോഭ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപ വീതമാണ് ഓരോ റോഡിനും അനുവദിച്ചിരുന്നത്. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍ക്കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനില്‍കുമാര്‍, മെമ്പര്‍മാരായ ജസീല ബഷീര്‍, എം ഷാജി, പി കാലത്ത്, പടാളി ബഷീര്‍, പി പത്മനാഭന്‍ നായര്‍, നീലാറമ്മല്‍ ബഷീര്‍ സംസാരിച്ചു. വാര്‍ഡ് 20 ലെ പ്രതിഭകള്‍ക്കുള്ള അവാര്‍ഡ് വിതരണം എം എല്‍ എ നിര്‍വഹിച്ചു.
