കടന്നല്‍ കുത്തേറ്റ് ടാപ്പിങ് തൊഴിലാളികള്‍ മരിച്ചു

പത്തനംതിട്ട: തണ്ണിത്തോട് മേടപ്പാറയില്‍ കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു. മേടപ്പാറ സ്വദേശി അഭിലാഷാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ഒമ്പതു മണിയോടെ ആയിരുന്നു സംഭവം. ടാപ്പിങ് ജോലികള്‍ പൂര്‍ത്തിയാക്കി തൊഴിലാളികള്‍ ഭക്ഷണം കഴിക്കാനിരിക്കുന്നതിനിടെയായിരുന്നു കടന്നല്‍ കൂട്ടത്തിന്റെ ആക്രമണം.

കടന്നല്‍ കുത്തേറ്റ അഭിലാഷിനെ സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കടന്നലുകളുടെ ആക്രമണത്തിന് കാരണം പരുന്തുകളുടെ ശല്യമാണെന്നാണ് പ്ലാന്റേഷന്‍ തൊഴിലാളികള്‍ പറഞ്ഞു. അഭിലാഷിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

