ലൈംഗികബന്ധത്തിനിടെ പെട്ടെന്നുള്ള മരണം സംഭവിക്കുന്നതിന്റെ കാരണം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുക, പ്രതിരോധശേഷി മെച്ചപ്പെടുത്തുക, നല്ല ഉറക്കം നല്‍കുക എന്നിവയുള്‍പ്പെടെ ശാരീരികവും മാനസികവുമായ നിരവധി ഗുണങ്ങള്‍ ലൈംഗികബന്ധത്തിലൂടെ ലഭിക്കുന്നു. ലൈംഗികതയുടെയും രതിമൂര്‍ച്ഛയുടെയും ശാരീരിക പ്രവര്‍ത്തനങ്ങള്‍ ആളുകള്‍ക്കിടയില്‍ വിശ്വാസവും ബന്ധവും വളര്‍ത്തിയെടുക്കുന്നതില്‍ ‘ഓക്‌സിടോസിന്‍’ എന്ന ഹോര്‍മോണ്‍ പ്രധാന പങ്കാണ് വഹിക്കുന്നത്.

ലൈംഗികബന്ധത്തിനിടെ മരണം സംഭവിക്കുന്ന വാര്‍ത്തകള്‍ നാം ഇടയ്ക്കിടെ കേള്‍ക്കാറുണ്ട്. സെക്‌സിനിടെ പെട്ടെന്ന് മരണം സംഭവിക്കുന്ന കേസുകള്‍ 0.6 ശതമാനം മാത്രമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. പല കാരണങ്ങള്‍ കൊണ്ടും ലൈംഗിക ബന്ധത്തിനിടെ മരണം സംഭവിക്കാം. മിക്ക കേസുകളിലും സമ്മര്‍ദ്ദം അല്ലെങ്കില്‍ ചില മരുന്നുകളുടെ ഉപയോഗം കാരണവുമാണ്.

33 വര്‍ഷത്തിനിടെ 32,000 പെട്ടെന്നുള്ള മരണങ്ങള്‍ ജര്‍മ്മനിയില്‍ നിന്നുള്ള ഫോറന്‍സിക് പോസ്റ്റ്മോര്‍ട്ടം പഠനത്തില്‍ 0.2 ശതമാനം കേസുകളും ലൈംഗിക പ്രവര്‍ത്തനത്തിനിടയിലാണ് സംഭവിച്ചതെന്ന് കണ്ടെത്തിതായി ഫ്രാങ്ക് ഫര്‍ട്ടിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സെന്റര്‍ ഓഫ് ലീഗല്‍ മെഡിസിനില്‍ നടത്തിയ ഒരു ഫോറന്‍സിക് പോസ്റ്റ്മോര്‍ട്ടം പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ലൈംഗികബന്ധത്തിനിടെ പെട്ടെന്നുള്ള മരണം സംഭവിക്കുന്നത് കൂടുതലും പുരുഷന്മാരിലാണ്. ഏറ്റവും സാധാരണമായ കാരണം ഹൃദയാഘാതമാണ്. ഇതിനെ ‘മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍’ എന്നും അറിയപ്പെടുന്നു. ഈയിടെ ലണ്ടന്‍ സര്‍വകലാശാലയിലെ സെന്റ് ജോര്‍ജ്ജിലെ ഗവേഷകര്‍ ഈ പ്രശ്‌നം മധ്യവയസ്‌കരായ പുരുഷന്മാരില്‍ മാത്രം കണ്ടു വരുന്ന പ്രശ്‌നമല്ലെന്ന് കണ്ടെത്തിയിരുന്നു. ജാമാ കാര്‍ഡിയോളജിയില്‍ പഠനം പ്രസിദ്ധീകരിച്ചു.
1994 ജനുവരിയ്ക്കും 2020 ഓഗസ്റ്റിനും ഇടയില്‍ സെന്റ് ജോര്‍ജിലെ കാര്‍ഡിയാക് പാത്തോളജി സെന്ററിലേക്ക് റഫര്‍ ചെയ്യപ്പെട്ട 6,847 കേസുകളില്‍ കണ്ടെത്തിയ പെട്ടെന്നുള്ള ഹൃദയ സംബന്ധമായ മരണങ്ങളെ കുറിച്ചും പരിശോധിച്ചു. ഇതില്‍ 17 പേര്‍(0.2 ശതമാനം) സെക്‌സിനിടെ സംഭവിച്ച കേസുകളാണ്. പകുതി കേസുകളിലും ഹൃദയം ഘടനാപരമായി സാധാരണ നിലയിലാണെന്നും ‘സഡന്‍ ആര്‍റിഥമിക് ഡെത്ത് സിന്‍ഡ്രോം’ ആണെന്ന് കണ്ടെത്തി. ‘അയോര്‍ട്ടിക് ഡിസെക്ഷന്‍’ ആണ് രണ്ടാമത്തെ മരണകാരണം(12 ശതമാനം). മറ്റൊരു കാരണം ഹൃദയപേശികളെ ബാധിക്കുന്ന ‘കാര്‍ഡിയോമയോപ്പതി’ എന്ന രോഗാവസ്ഥയാണ്.
പുതിയ പഠനം സൂചിപ്പിക്കുന്നത് 50 വയസ്സിന് താഴെയുള്ളവരില്‍ പെട്ടെന്നുള്ള ഹൃദയാഘാതം സംഭവിക്കുന്നത് പ്രധാനമായും ‘സഡന്‍ ആര്‍റിഥമിക് ഡെത്ത് സിന്‍ഡ്രോം’ മൂലമാകാമെന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ സര്‍വകലാശാലയിലെ കെമിക്കല്‍ പാത്തോളജിയിലെ സീനിയര്‍ ലക്ചറായ ഡേവിഡ് സി ഗേസ് പറഞ്ഞു.
