Naattuvaartha

News Portal Breaking News kerala, kozhikkode,

വെള്ളന്നൂര്‍ ഗവ. എല്‍ പി സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം

വെള്ളന്നൂര്‍: ഗവ. എല്‍ പി സ്‌കൂളിന് വേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പി ടി എ റഹീം എം എല്‍ എ നിര്‍വ്വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വിലക്കെടുത്ത സ്ഥലത്താണ് ഈ സ്‌കൂള്‍ പ്രവര്‍ത്തിച്ചുവരുന്നത്. എല്‍ കെ ജി, യു കെ ജി ഉള്‍പ്പെടെ ആറ് ക്ലാസുകളാണ് ഇവിടെ നിലവിലുള്ളത്. എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 15 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒളിക്കല്‍ ഗഫൂര്‍ അദ്ധ്യക്ഷത വഹിക്കുകയും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സുഷമ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി പി എ സിദ്ധീഖ്, മെമ്പര്‍ പ്രീതി വാലത്തില്‍, എ ഇ ഒ കെ ജെ പോള്‍, ടി എ രമേശന്‍, കെ രാധാകൃഷ്ണന്‍ നായര്‍, ഗോപാലകൃഷ്ണന്‍ ചൂലൂര്‍, ഗോപാലകൃഷ്ണന്‍ വെള്ളന്നൂര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ വി എം അബ്ദുല്‍ ലത്തീഫ് സ്വാഗതവും പി ടി എ പ്രസിഡണ്ട് പി എം രാജേശ്വരി നന്ദിയും പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!