ബി എസ് യെദ്യൂരപ്പയുടെ ചെറുമകളെ മരിച്ച നിലയില്‍ കണ്ടെത്തി

കര്‍ണാടക: മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ചെറുമകളെ മരിച്ച നിലയില്‍ കണ്ടെത്തി. ഡോ. സൗന്ദര്യ(30)യെയാണ് കണ്ണിങ്ഹാം റോഡിലെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എം എസ് രാമയ്യ ആശുപത്രിയിലെ ഡോക്ടറായിരുന്നു. യെദ്യൂരപ്പയുടെ മകള്‍ പത്മാവതിയുടെ മകളാണ് സൗന്ദര്യ. രണ്ടുവര്‍ഷം മുന്‍പാണ് സൗന്ദര്യയുടെ വിവാഹം കഴിഞ്ഞത്. മൃതദേഹം ബ്രോവിങ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഹൈഗ്രൗണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

