അടിവാരം അങ്ങാടിക്ക് സമീപം കാറ് നിയന്ത്രണംവിട്ടു ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു തകര്‍ന്നു

അടിവാരം: ദേശീയപാതയില്‍ അടിവാരം അങ്ങാടിക്ക് സമീപം കാറ് നിയന്ത്രണം വിട്ടു ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു തകര്‍ന്നു. എലിക്കാട് ഇരുമ്പ് പാലത്തില്‍ ഇന്ന് രാവിലെ 10.15 ന് ആയിരുന്നു അപകടം. വയനാട്ടിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പോസ്റ്റ് തകര്‍ന്നതിനാല്‍ എച്ച് ടി ലൈന്‍ ദേശീയപാതയിലേക്ക് താഴ്ന്നു. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അടിവാരം ഔട്ട് പോസ്റ്റില്‍ നിന്നുള്ള പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുന്നു.

