ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം; പ്രതികളില്‍ ഒരാള്‍ രക്ഷപ്പെട്ടു.


കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ രക്ഷപ്പെട്ടു. കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫിയാണ് ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടത്.

ഇന്നു വൈകീട്ടാണ് കൈാടുങ്ങല്ലൂര്‍ സ്വദ്ദേശി ഫെബിന്‍ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരെ വൈദ്യപരിശോധനയ്ക്കുശേഷം ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ഇവരെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാനിരിക്കവെയാണ് ഒരാളെ കാണാതായത്.

സ്റ്റേഷന്റെ പിന്‍ഭാഗത്തുകൂടെയാണ് പ്രതി രക്ഷപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പ്രതിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു


1 thought on “ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം; പ്രതികളില്‍ ഒരാള്‍ രക്ഷപ്പെട്ടു.”