പെണ്‍കുട്ടികളെ കാണാതായ സംഭവം; രക്ഷപ്പെട്ട പ്രതിയെ പിടികൂടി


കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫിയെ പിടികൂടി. ഇന്നു വൈകീട്ടാണ് പ്രതി രക്ഷപ്പെട്ടത്. നേരത്തെ അറസ്റ്റിലായ കൊടുങ്ങല്ലൂര്‍ സ്വദ്ദേശി ഫെബിന്‍ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരെ വൈദ്യപരിശോധന നടത്തി ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാനിരിക്കവെയാണ് ഒരാളെ കാണാതായത്.

Read also ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം; പ്രതികളില്‍ ഒരാള്‍ രക്ഷപ്പെട്ടു.

സ്റ്റേഷന്റെ പിന്‍ഭാഗത്തുകൂടെയാണ് പ്രതി രക്ഷപ്പെട്ടത്. പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ സമീപത്തെ ലോ കോളേജിനു പിന്നില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടതിനും പ്രതിക്കെതിരെ കേസെടുക്കും.

