കരിയില കത്തിക്കുന്നതിനിടയിൽ കാറിന് തീപിടുത്തം

കരിയില കത്തിക്കുന്നതിനിടയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു. പത്തനംതിട്ട അടൂർ മുൻസിപ്പൽ എൻജിനീയർ റഫീഖിന്റെ കാറാണ് കത്തിനശിച്ചത്. അടൂർ റവന്യൂ ടവർ മുന്നിലാണ് സംഭവം നടന്നത്. കാറിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി.