മാലിന്യക്കൂമ്പാരത്തിന് തീപിടുത്തം

കണ്ണൂരിൽ കൂട്ടിയിട്ട മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചു. കണ്ണൂർ തോട്ടട വട്ടക്കുളത്ത് ട്രാഫിക് സ്പോർട്സ് ഗുഡ്സ് കമ്പനിയിലെ റബ്ബർ മാലിന്യക്കുമ്പാരത്തിനാണ് തീ പിടിച്ചത്. ഓടിക്കൂടിയ നാട്ടുകാരുടെയും സംഭവസ്ഥലത്തെത്തിയ ഫയർഫോഴ്‌സിന്റെയും കൂട്ടായ പരിശ്രമത്തിനൊടുവിലാണ് തീ അണഞ്ഞത്. മണിക്കൂറുകളോളം നീണ്ട തീപിടുത്തത്തിൽ ആളപകടമൊന്നും സംഭവിച്ചിട്ടില്ല.

