ബസ്സില്‍ യുവതിയോട് ലൈംഗിക ചേഷ്ടകള്‍ കാണിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ പോലീസില്‍ ഏല്‍പ്പിച്ചു

താമരശ്ശേരി: കെ എസ് ആര്‍ ടി സി ബസ്സില്‍ യുവതിയോട് ലൈംഗിക ചേഷ്ടകള്‍ കാണിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ യാത്രക്കാര്‍ ചേര്‍ന്ന് താമരശ്ശേരി പോലീസില്‍ ഏല്‍പ്പിച്ചു. വയനാട്ടിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ മുക്കം മാമ്പറ്റ സ്വദേശി സുധീര്‍ ആണ് യാത്രക്കിടെ യുവതിക്കരികില്‍ നിന്ന് ലൈംഗി ചേഷ്ടകള്‍ കാണിച്ചത്.

യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടുകയും ബസ്സ് താമരശ്ശേരി പോലീസ് സ്‌റ്റേഷന് സമീപം നിര്‍ത്തി ഇയാളെ പോലീസിന് കൈമാറുകയുമായിരുന്നു. മാനന്തവാടിയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ബസ്സില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രതിയെ ശനിയാഴ്ച താമരശ്ശേരി കോടതിയില്‍ ഹാജറാക്കും.

