കക്കാടംപൊയിലില്‍ പുലി വീട്ടുമുറ്റത്തെത്തി,നായ്ക്കളെ ഓടിക്കുന്ന ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറയില്‍

കൂടരഞ്ഞി: കക്കാടംപൊയിലില്‍ പുലിയുടെ സാന്നിധ്യം. വാളംതോട് കോഴിപ്പാറ ഒറ്റതെങ്ങുങ്കല്‍ മാത്യുവിന്റെ വീട്ടുമുറ്റത്താണ് ഇന്നലെ രാത്രി പുലി എത്തിയത്.

നായ്ക്കളെ ഓടിക്കുന്ന ദൃശ്യങ്ങള്‍ വീട്ടിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞു. പുലിയുടെ കാല്‍പാടുകളും കണ്ടെത്തി.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പരിശോധന നടത്തുന്നു.
